Posted in Malayalam Stories, people, places, Short Stories

മാപ്പ്

               ഇതൊരു പഴയ ലോഡ്ജാണ്. ടൌണിലെ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നിരിക്കുന്നതുകൊണ്ട് എപ്പോഴും ആരെങ്കിലുമൊക്കെ വന്നും പോയുമിരിക്കും. രണ്ടു വര്‍ഷമായി ഒരുപാട് തവണ അയാളീ ലോഡ്ജില്‍ താമസിക്കുന്നു. രണ്ടു മാസത്തില്‍ ഒരിക്കല്‍, ഏതെങ്കിലും ശനിയാഴ്ച വൈകുന്നേരം, ഒരു കൊച്ചു ബാഗില്‍ ഒരു ഷര്‍ട്ടും മുണ്ടുമെടുത്തു വീടും പൂട്ടിയിറങ്ങും.
 
വെളുപ്പിനെ തമിഴ്നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വണ്ടിനിര്‍ത്തുമ്പോള്‍ അയാള്‍ കണ്ണുതുറന്നിരിപ്പുണ്ടാവും. അയാള്‍ക്കുറക്കമില്ല.  ഇനി ഉറങ്ങിയാല്‍ ദുസ്വപ്നം കണ്ടുണരും. മുന്നിലുള്ള ബര്‍ത്തുകളില്‍ സുഖമായുറങ്ങുന്നവരെ നോക്കി അയാളങ്ങനെയിരിക്കും. അല്ലെങ്കില്‍ ജനാലയ്ക്കു പുറത്തുകൂടി ഓടിയകലുന്ന രാത്രിയെക്കാണും. ലോഡ്ജിനു മുകളിലത്തെ സ്ഥിരമായി താമസിക്കുന്ന ഒരു മുറിയില്‍ അയാളുടെതായി വീട്ടില്‍നിന്നും കൊണ്ടുവന്നു തൂക്കിയ ഒരു കണ്ണാടിയും  സോപ്പുപെട്ടിയുമുണ്ട്.
 
                                                                           ***
 
മുഖം കഴുകി അയാള്‍ മുറിപൂട്ടിയിറങ്ങി.  ധൃതിയില്‍ താഴെവന്നു ലോഡ്ജിനു പുറത്തുകിടക്കുന്ന ഒരു റിക്ഷ വിളിച്ചു.  ഇരുപതു മിനിട്ടോളം യാത്ര, കുറെ കൊച്ചു കൊച്ചു ക്ഷേത്രങ്ങളും പാടങ്ങളും ചതുപ്പുഭൂമികളും കടന്നു വണ്ടി മുന്നോട്ട്.  വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും അവിടം ഒരേപോലെ നിര്‍ജ്ജീവമാണെന്ന് അയാള്‍ക്കു തോന്നി. മാവും നെല്ലിയും പിന്നെ കുറെ പയറും , അതൊക്കെയാണ് അയാളവിടെയാകെ കണ്ടിട്ടുള്ളത്. ഇടയ്ക്കിടെ ചെറിയ വീടുകള്‍.  വീടുകളെക്കാള്‍ കൂടുതല്‍ അമ്പലങ്ങള്‍. 
 
ആദ്യമായി അവിടേക്ക് വന്നത് എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, അമ്മയുടെ ദേഹം തെക്കേപ്പുറത്ത് അലിഞ്ഞുചേര്‍ന്നതിന്‍റെ രണ്ടു നാള്‍ കഴിഞ്ഞ്‌.  ഭാസ്ക്കരന്‍ വല്യച്ഛന്റെകൂടെ ഇതേ വഴികള്‍ കടന്നുപോയപ്പോള്‍ കണ്ണില്‍ കത്തിനിന്ന പകയും ചുണ്ടിലമര്‍ത്തിയ തേങ്ങലും ഇപ്പോഴില്ല. പക്ഷേ വരവുകള്‍ ഈയിടെയായി കൂടിയിരിക്കുന്നു. 
 
ഓട്ടോറിക്ഷ നിര്‍ത്താന്‍ പറഞ്ഞു. പൈസ കൊടുത്ത്‌ അയാളിറങ്ങി നടന്നു.  നനഞ്ഞുകുതിര്‍ന്നു നില്‍ക്കുന്ന പാടവരമ്പിലൂടെ. ഇത്തിരി വെയിലുണ്ട്. എല്ലുംതോലുമായൊരു പട്ടി എവിടുന്നോവന്ന് അയാളുടെ മുന്നില്‍ കുടുങ്ങി. വെപ്രാളത്തിലത് വരമ്പത്ത് നിന്ന് പാടത്തേക്ക് ചാടി.  പട്ടിയുടെ ദേഹം പതുപതുത്ത ചെളിയില്‍ ആണ്ടിറങ്ങുന്നത് അയാള്‍ നിസ്സഹായനായി നോക്കിനിന്നു.
 
വരമ്പിലൂടെ കുറെ നടന്നപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മണ്ണിഷ്ടിക കൊണ്ടുള്ള ഒരു വീട് കണ്ടുതുടങ്ങി.  അയാളുടെ നടപ്പിന് വേഗം കൂടിവന്നു.
 
”ചത്തിട്ടുണ്ടാവല്ലേ..!!”   വേലി കടന്നപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. 
 അതുകേട്ടെന്നോണം ചങ്കുപൊട്ടുമാറ് വീടിനകത്ത് നിന്നും ഒരു ചുമ. 
അയാളുടെ മുഖത്ത് ആശ്വാസം.
 
പിന്നാമ്പുറത്തുനിന്ന് ഒരു ചെറുക്കന്‍ വള്ളിനിക്കര്‍ ഉയര്‍ത്തിക്കയറ്റി കുതിരയുടെ ശബ്ദമുണ്ടാക്കി വന്നുനിന്നു. 
 
കഴിഞ്ഞതവണ കണ്ടതിലും അവന്‍ ക്ഷീണിച്ചു.. കറുത്തു..  
 
ചെറുക്കന്‍ ചിരിയോടെ അയാളെ നോക്കി.
അപ്പാ എന്നുറക്കെ വിളിച്ചുകൊണ്ട് അവന്‍ തിരികെയോടി.
 
സ്ഥിരം നാടകം. വേദിയൊരുങ്ങുന്നു..
 
അയാള്‍ ഇരുട്ടുനിറഞ്ഞ ആ വീട്ടിലേക്കു കയറി.  തിണ്ണയോട് ചേര്‍ന്ന് ഒരു കൊച്ചുമുറിയില്‍ ഗോവിന്ദന്‍ കിടക്കുന്നു.  പീളകെട്ടിയ കണ്ണുകള്‍, വിയര്‍പ്പുനാരുന്ന ദേഹം,  തൂങ്ങിയ കവിളുകള്‍..
 
ചെറുക്കന്‍ മുറിയിലേക്ക് കടന്ന്, ഗോവിന്ദന്‍റെ കാല്‍ക്കല്‍ കട്ടിലില്‍ പിടിച്ചുനിന്നു.
 
രോഗിയുടെ മുഖത്ത് കണ്ണുകളുറപ്പിച്ച് അയാളങ്ങനെ നിന്നപ്പോള്‍ ദൂരെ നാട്ടില്‍, തറവാടിന്‍റെ തെക്കേപ്പുറത്തെ ഒരു ഭാഗത്ത്‌ ഇലകള്‍ പതുക്കെ പൊങ്ങിമാറി, അതിനുള്ളില്‍ മറയ്ക്കപ്പെട്ട അമ്മയുടെ മുഖം മനസ്സില്‍ പൊന്തിവരും. 
അമ്മയുടെ കണ്ണീര്‍,അമ്മയുടെ മനസ്സുകൈവിട്ട മുഖം, പതുക്കെപ്പതുക്കെ ഉരുകിത്തീര്‍ന്ന അമ്മയുടെ ദേഹം. രണ്ടു വര്‍ഷങ്ങളായി ഇടയ്ക്കിടെയുള്ള ഈ ദിവസങ്ങള്‍ അമ്മയ്ക്കുവേണ്ടിയാണ്. 
 
ഉപേക്ഷിച്ച ദാമ്പത്യവും, നിഷേധിച്ച പിതൃത്വവും ഗോവിന്ദന്‍റെ മുന്നില്‍ ആറടിപ്പോക്കത്തില്‍ ഇമചിമ്മാതെ വന്നുനില്‍ക്കും. രോഗിയാവുന്നതിനു മുന്‍പ് അയാളെ പലതവണ ഗോവിന്ദന്‍ ഇറക്കിവിട്ടിട്ടുണ്ട്, തല്ലിയിട്ടുണ്ട്.. പക്ഷെ കിടപ്പായതില്‍പ്പിന്നെ ഒന്നും മിണ്ടാറില്ല.  പക്ഷെ മകന്‍ കാത്തിരുന്നു. വീണ്ടും വീണ്ടും നാണംകെട്ട് കയറിച്ചെന്നു.  ആ വാതില്‍പ്പടി കടന്ന് അകത്തുകയറാതെ വര്‍ഷങ്ങളായി അയാള്‍ കണക്കുപറഞ്ഞു തീര്‍ക്കുകയാണ്.
 
മനസ്സിന് ഒരല്‍പം സമാധാനം കിട്ടിയെന്നു തോന്നിയപ്പോള്‍ അയാളിറങ്ങി. ഗോവിന്ദന്‍ പതുക്കെ തിരിഞ്ഞുകിടന്നു. ക്ഷീണിച്ച കണ്‍പോളകള്‍ ഇറുകിയടഞ്ഞു.
 
മാപ്പ്.
 
ചെറുക്കന്‍ അയാളുടെ പിന്നാലെയിറങ്ങി മുറ്റത്തുനിന്നും പെറുക്കിയ ഒരു കുട്ടിക്കോലും തട്ടിതട്ടി നടന്നു.  പിറകേവരുന്നത് തന്‍റെ ബാല്യം തന്നെയാണെന്ന് അയാള്‍ക്കു തോന്നി. ഒരിക്കലും അവനോടയാള്‍ സംസാരിച്ചിട്ടില്ല.
 
പക്ഷെ ചെറുക്കനയാളെ വലിയ ഇഷ്ടമാണ്.  എപ്പോഴും പിറുപിറുക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന അവന്‍റെ അപ്പ അയാള്‍ വരുമ്പോള്‍ മിണ്ടാതെ കിടക്കും. അവന്‍റെ അമ്മയെന്തെങ്കിലും പുലമ്പിയാല്‍ അയാള്‍ കുറെ പൈസയെടുത്തു തിണ്ണയില്‍ വച്ചിട്ട് പോകും.  പിറ്റേന്നുമുതല്‍ അവന് പട്ടിണിയില്ല.  കുറെനാള്‍ കഴിഞ്ഞേ ഇനി അയാള്‍ വരികയുള്ളു.
 
വരമ്പിലൂടെ പാകിയ കല്ലുകളിലൂടെ അയാള്‍ നടന്നു. കൃത്യമായ താളത്തില്‍ കല്ലില്‍ തട്ടി ഒച്ചയുണ്ടാക്കി, ഇത്തിരി പിറകേ ചെറുക്കനും.  റോഡില്‍ചെന്നുകയറി തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ നില്‍ക്കും. എന്നിട്ട് ഏതെങ്കിലും വണ്ടിയില്‍ അയാള്‍ കയറിപ്പോവുംവരെ അവന്‍ അയാളെയും നോക്കി അവിടെത്തന്നെ നില്‍ക്കും. 
                                                             ***
 
രണ്ടുമാസങ്ങള്‍ കഴിഞ്ഞ്‌ അയാള്‍ വീണ്ടും വന്നു.  ഇരുട്ടുനിറഞ്ഞ ആ മുറി ശൂന്യമായിരുന്നു.  വീടിന്‍റെ തിണ്ണയില്‍ ഒരു വയസ്സിത്തള്ള എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. 
 
ചെറുക്കന്‍ എവിടുന്നോ ഓടിവന്നു.  വള്ളിനിക്കറിന്‍റെ പിടിവിടാതെ ഒരു കൈകൊണ്ട് ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
”അങ്കേയിറ്ക്ക്‌”
 
കുറച്ചങ്ങുമാറി ഒരു മണ്‍കൂനയുടെ ഒരു കോണില്‍ ചെന്ന് അയാളെയും നോക്കിയവന്‍ നില്‍പ്പായി.  അവന്‍റെ കണ്ണില്‍ പഴയ അതേ തിളക്കം.. 
 
അയാള്‍ക്കു ശ്വാസംമുട്ടി.. കണ്ണില്‍ ഇരുട്ടുകയറി.  ഇനിയവിടെ നില്‍ക്കാന്‍ പറ്റില്ല.  തിരിഞ്ഞു ധൃതിയില്‍ നടന്നു.. 
 
ടപ്പ്..ടപ്പ്..
 
ചെറുക്കന്‍ ഒരേതാളത്തില്‍ മരക്കൊലുകൊണ്ട് ശബ്ദമുണ്ടാക്കി പിന്നാലെ.
റോഡില്‍ കയറിയപ്പോള്‍ അയാളന്ന് തിരിഞ്ഞുനോക്കിയില്ല. 
                                                                       ***
അയാളെയും കാത്ത് ലോഡ്ജിലെ നൂറ്റിരണ്ടാം മുറിയും..  പിന്നെയാ കുഞ്ഞുമുഖത്തെ തിളക്കവും.

 

Author:

Actor:Author:Blogger:TelevisionHost:Woman. ❤

58 thoughts on “മാപ്പ്

 1. oh my days …. chechi! awesome! ithokke evidunnu varunnu.. he he .. nice visualisation tto! :)… parayaathe vayya! gud work!

 2. ഉപേക്ഷിച്ച ദാമ്പത്യവും, നിഷേധിച്ച പിതൃത്വവും ഗോവിന്ദന്‍റെ മുന്നില്‍ ആറടിപ്പോക്കത്തില്‍ ഇമചിമ്മാതെ വന്നുനില്‍ക്കും. ……nice kavi

 3. പിറകേവരുന്നത് തന്‍റെ ബാല്യം തന്നെയാണെന്ന് അയാള്‍ക്കു തോന്നി…….! നന്നായിരിക്കുന്നു …….! ഒരു പാട് ഒരു പാട് എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ ………പിന്നെ ………മാപ്പ് …….എന്തിനാന്നറിയല്ലോ സത്യം പറയാതെ എന്തിനു നാം മൂടിവെക്കണം അല്ലെ…..? 🙂
  എന്‍റെ തുറന്ന മനസ്സിന് നന്ദി

 4. ഉള്ളില്‍ തട്ടിയുള്ള രചന….വായിക്കുമ്പോള്‍ അത് അനുഭവമാകുന്നു…!

 5. Kshamikanam chechi yanikku deduce chaiyan ariyathathu kondaayirikkam avasaana bhagham manasilayilla…our clarity illathathu polae thonni..
  But starting was really good,its as if we are going through the writing of an experienced writer…
  Good one..way to go…

 6. ഇത് വൈച്ചപ്പോള്‍ എന്‍റെ ബാല്യകാല ഓര്‍മകളെ തട്ടി ഉണര്‍ത്തി thank u chechi
  ഇനിയും ഒരുപാട് എഴുതാന്‍ ദൈവം അനുഗ്രഹികട്ടെ,,,,,,,,
  \

 7. പക്ഷെ ചെറുക്കനയാളെ വലിയ ഇഷ്ടമാണ്

  Cherukkan serikkum manasil maayaathe nikkunnu…..

  Well written…. keep writing…..

 8. നന്നായിട്ടുണ്ട് ചേച്ചി പിന്നെ ഫർണിച്ചർ ഇല്ലാത്ത ഫ്ലാറ്റ് ???

 9. Its my dream to write a blog and many time i started but i don’t know why i can’t write my self to public so the blog in still not yet completed . anyway Best wishes kavitha ..your blog is just simply superb. 🙂

  1. Okay.. before this blog I had started 2 more n never wrote continuously there. Each time I had to stop. This one happened 3 years ago and its keeping me really happy 🙂 just think that its a diary.. or a person whom u love the most.. ezhuthu ezhuthiyal mathre sadhyamaakoo.. all the best 🙂

 10. Cheruthenkilum vayanakarenteyum kathapathrangaludeyum athmavine kadha unarthiyirikunnu.Bandhangal illatha inne kathasaram oru chodhyavum uyarthunnu.Good work.

 11. kattan chayayum, kavithayum, balconyum , hridayathil aazhnirangunna vakkukkalum……kollam……assalayitundu……devi anugrahikkate eppozhum……

 12. ഓരോ കൃതികളും അസ്സലാവുന്നുണ്ട്ട്ടോ .. ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു ! 🙂

 13. ഹ്രിദ്യം…!!!

  ഒരു തെളിമയുള്ള കണ്ണാടിക്കെ , ഒന്നു ഭങ്ങിയായി പകർത്തനൊക്കൂ….!!

  എല്ലാ ആശംസകളും.

Leave a Reply to kavitha nair Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s