പത്തുരൂപ

 

ഒരു ദിവസം കണ്ണടച്ചുറങ്ങിയാല്‍ പിന്നെ ഞാന്‍ ഉണരില്ല. ശ്വസിക്കാത്ത എന്‍റെ ദേഹം തണുത്തുവിറങ്ങലിച്ചങ്ങനെ കിടക്കും. ഏറെ കൌതുകത്തോടെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ അവസാനതാളുകള്‍ ചുളുങ്ങാതെ, വിയര്‍പ്പുപുരളാതെ വൃത്തിയോടെയിരിക്കും. യൂറോപ്യന്‍ പര്യടനത്തിനിടെ വാങ്ങിയ മദ്യക്കുപ്പികള്‍ ചരിത്രവും പേറി മിനിബാറിലെ കണ്ണാടിച്ചില്ലുകള്‍ക്ക് പിന്നില്‍ഞെളിഞ്ഞിരുന്ന് എന്നെ നോക്കുന്നുണ്ടാവും. കുറച്ചകലെയായി.. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ ആറടിപ്പൊക്കത്തില്‍ ഒരെണ്ണച്ഛായച്ചിത്രം. കുറച്ചുനാള്‍ കിടക്കപങ്കിട്ട ദല്‍ഹിക്കാരിയുടെ സ്നേഹോപഹാരം.

ഈ വീടിനുള്ളിലെ ഓരോന്നും , ചിത്രങ്ങളാവട്ടെ, ഫര്‍ണീച്ചറകളാവട്ടെ, പാത്രങ്ങളും ചെടികളും അലങ്കാരവസ്തുക്കളും എന്തിന് ഭിത്തികളിലെ ചായം പോലും എന്റെ തീരുമാനങ്ങളാണ്.

തീരുമാനങ്ങള്‍.

ഇന്നലകളെ മറന്ന് ഒരു മുഖംമൂടിയുമായി ജീവിച്ച കുറെ വര്‍ഷങ്ങളില്‍, എന്നിലെ മകനും സുഹൃത്തും കാമുകനും എത്രയോ തവണ മരിച്ചിരിക്കുന്നു. മൃതസഞ്ജീവനിപോലെ എന്നെ ഉയിര്‍പ്പിച്ചത് മദ്യവും പണവുമാണ്. എല്ലായിടത്തും അഭിനയിച്ച്, ഇപ്പോള്‍ എനിക്ക് തന്നെ സത്യമേതാണ് നാടകമേതാണ് എന്നറിയാതായിരിക്കുന്നു. ഒരുവേള എന്നെ പൂര്‍ണ്ണമായും ഞാനാര്‍ക്കോ കടം കൊടുത്തിരിക്കുകയാണ്. എന്നെക്കാള്‍ മിടുക്കനും സ്വാര്‍ത്ഥനും ജീവിതം കൊണ്ടാടുന്നവനുമാണ് അയാള്‍. ഒട്ടും കൂസലില്ലാതെ നുണകള്‍ പറഞ്ഞു വിശ്വസിപ്പിച്ച് , താനൊരു പ്രത്യേക ജന്മമാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.

അയാളെന്നുവന്നുവോ അന്ന് ഞാന്‍ പിന്‍വാങ്ങി.

എനിക്കിന്നും ഓര്‍മ്മയുണ്ട്. അയാള്‍ വന്ന ദിവസം ഞാന്‍ പട്ടിണിയായിരുന്നു. ചെന്നൈയില്‍ ഒരു തെരുവോരത്ത്, നട്ടുച്ചവെയിലില്‍ കാറ്റാടിപോലെ ഞാന്‍ നിന്നു. വിശന്നപ്പോള്‍ തുന്നലിളകിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈതൊട്ടു.

പത്തുരൂപ.

അച്ഛന്‍ തന്നുവിട്ടതില്‍ ഇത് മാത്രം ഞാന്‍ പേഴ്സില്‍ വെച്ചിരുന്നു. വെള്ളഭാഗത്ത് അച്ഛന്‍റെ പേരുമെഴുതി. അനിയത്തിയുടെ ദീനം മാറ്റാന്‍ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സ നടത്തി. അവള്‍ ഒരു ദിവസം തോറ്റുമടങ്ങി. ബാക്കിയുള്ള നാലാളുടെ വയറുനിറയ്ക്കാനും കടങ്ങള്‍ വീട്ടാനും നാട്ടിലെ ജോലി പോരായിരുന്നു. ഇവിടേയ്ക്ക് വന്നിട്ട് എഴുമാസങ്ങള്‍ കഴിഞ്ഞു. രണ്ടിടത്ത് ജോലി നോക്കി. ഒന്നും സ്ഥിരമായില്ല.

പട്ടിണി ശീലമായിത്തുടങ്ങിയിരുന്നു. പകലുകള്‍ ഉറങ്ങിയും രാത്രികളില്‍ അലഞ്ഞുതിരിഞ്ഞും ദിവസങ്ങള്‍ മുന്നോട്ട്. ചിലപ്പോഴൊക്കെ നാട്ടിലേക്ക് വണ്ടികയറിയാലോ എന്നാലോചിച്ചു. ഓരോ തവണയും ചര്‍ദ്ദിച്ചു വഴിയില്‍ വീഴുമ്പോള്‍ പോക്കറ്റിലെ പത്തുരൂപയില്‍ മുറുകെപ്പിടിച്ച് കണ്ണടച്ചു.

മുഴുപ്പട്ടിണിയുടെ പതിനാറാം ദിവസം ബോധോദയം.

സ്വാഭിമാനത്തിന്റെ കള്ളിഷര്‍ട്ടും നരച്ചപാന്ട്സും അവിടെ ഊരിയെറിഞ്ഞു. കൈയ്യില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കട്ടുകളുടെ കെട്ട് അഴുക്കുചാലിലൂടെ ഒഴുകിയകലുന്നത് നോക്കിനിന്നു ചിരിച്ചു. ഉറക്കെ. നിമിഷം പോകെ , അതേ അഴുക്കുചാലില്‍ നിന്നു മറ്റൊരാള്‍ നടന്നുകയറി. സ്വാഭിമാനം ലേശമില്ലാത്ത , പട്ടിണി തീണ്ടുതൊടാത്ത, ശക്തനും ചതിയനുമായ ഒരുത്തന്‍.

പിന്നീടുള്ള വര്‍ഷങ്ങളില്‍.. എനിക്ക് പട്ടിണിയില്ല.. ഞാന്‍ നാട്ടിലേക്ക് പോയില്ല. പകരം പണം, അത് കൃത്യമായി..പതിയെപ്പതിയെ ധാരാളമായി അയച്ചു. നാലു ജീവിതങ്ങള്‍ നിറയെ സന്തോഷിച്ച് , അതിലുമേറെ ആശ്വസിച്ചു ജീവിച്ചുകാണും. അറിയില്ല. പലപ്പോഴും ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തത ഉണ്ടായിരുന്നുള്ളൂ. അനിയത്തിയുടെ വിളറിക്കിടന്ന മുഖത്തിനും.. പിന്നെയാ പത്തുരൂപയുടെ മുകളിലെ നീലമഷിക്കും.

 

 

 

Advertisements

32 Comments on “പത്തുരൂപ

  1. സ്വാഭിമാനത്തിന്റെ കള്ളിഷര്‍ട്ടും നരച്ചപാന്ട്സും അവിടെ ഊരിയെറിഞ്ഞു. കൈയ്യില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കട്ടുകളുടെ കെട്ട് അഴുക്കുചാലിലൂടെ ഒഴുകിയകലുന്നത് നോക്കിനിന്നു ചിരിച്ചു. ഉറക്കെ. നിമിഷം പോകെ , അതേ അഴുക്കുചാലില്‍ നിന്നു മറ്റൊരാള്‍ നടന്നുകയറി. സ്വാഭിമാനം ലേശമില്ലാത്ത , പട്ടിണി തീണ്ടുതൊടാത്ത, ശക്തനും ചതിയനുമായ ഒരുത്തന്‍…….nice words….keep going

  2. good work kavi……all the best….scale new heights always…..

  3. than jeevichu theertha jeevitham thante munnil ninnu aadumbolundaavuna vikaram…adu anubhavichavane ariyoo…grt…
    oru nimisham aa pathuroopa entedennu ninachupoyi….
    good keep it up… 🙂

  4. nannayittund chechi….keep going….:) ALL THE BEST WISHES FOR U….<3 ❤ ❤

  5. നന്നായിരിക്കുന്നു എഴുത്ത് …കൂടുതല്‍ കൂടുതല്‍ നന്നാവട്ടെ …ആശംസകള്‍ …..!!!

  6. A though provoking one indeed… Everybody is born with the notion of Dharma which resides within our deep inner self… But at some point in our lives or at the first sign of trouble, we start wearing masks to hide the true inner self… “സ്വാഭിമാനത്തിന്റെ കള്ളിഷര്‍ട്ടും നരച്ചപാന്ട്സും അവിടെ ഊരിയെറിഞ്ഞു…നിമിഷം പോകെ , അതേ അഴുക്കുചാലില്‍ നിന്നു മറ്റൊരാള്‍ നടന്നുകയറി. സ്വാഭിമാനം ലേശമില്ലാത്ത , പട്ടിണി തീണ്ടുതൊടാത്ത, ശക്തനും ചതിയനുമായ ഒരുത്തന്‍…” Keep writing…. God Bless…

  7. ഇന്നലെകളുടെ ഒഴുക്കില്‍ ദൂരെയകലുന്ന സത്യങ്ങളില്‍ നിന്നും, ഇന്നുകളുടെ എത്രയെത്ര നിറങ്ങള്‍ നീരാവിയായ് നിറയുന്നു …

    നല്ല അവതരണം !!

  8. സാഹിത്യം ചുമ്മാ കത്തിപ്പടരുവനല്ലോ!! നിങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു, കവിത നായര്‍.
    ശുഭദിനം

    രാഹുല്‍

  9. വായിക്കാൻ വൈകിപ്പോയി . നന്നായിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: