നീലസാരിയും കണ്മഷിയും സിന്ദൂരവും

 

മുട്ടറ്റംവരെ നില്‍ക്കുന്ന പുല്ലിനിടയിലൂടെ ഇളംനീല സാരിയില്‍ അവള്‍ പതിയെ നടന്നു നീങ്ങി. കാടിന്‍റെ ഒത്തനടുക്കാണെന്ന് തോന്നും.. ചുറ്റിനും.. ചീവിടിന്റെ കരച്ചിലും.. കിളികളും.. പിന്നെ ദൂരെയെവിടെയോ വന്യജീവികളുടെ അലര്‍ച്ചയും. അതിരാവിലെ.. താമസിക്കുന്ന റിസോര്‍ട്ടിന്റെ കോട്ടേജില്‍ നിന്നും കാട്ടരുവികള്‍ താണ്ടി മൂന്നു കിലോമീറ്ററോളം നടന്നാല്‍ ഇതേ സ്ഥലത്തെത്തും. ഇവിടെ പാറക്കെട്ടുകളില്‍ നിന്നും ഉറവയിറ്റു വീഴുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് രണ്ടു തവണ ഇവിടെ വന്നു താമസിച്ചതിന്റെ പരിചയം.. ചതുപ്പ് കുറഞ്ഞ വഴികളും തണുപ്പ് കൂടിയ പാറക്കെട്ടുകളും.. ആഴം കുറഞ്ഞ അരുവികളും അവള്‍ക്ക് നന്നായറിയാം.
കുറെയേറെ നടന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.. ചെറിയ പുഞ്ചിരി കാണാനായി. അനുരാഗവും അതിന്‍റെ തിരിച്ചറിവും കാട്ടുമരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി.. മൈലുകള്‍ താണ്ടി വര്‍ഷത്തിലൊരിക്കല്‍ ഇങ്ങോടിയെത്തിയത് ഇതേ തിരിച്ചറിവിന് വേണ്ടിയാണ്. ആദ്യയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന അനുരാഗത്തിന്റെ ആള്‍രൂപം ഇന്നില്ല.. പകരം പലതവണകളായി കൂട്ടിച്ചേര്‍ത്ത കാരണങ്ങളുണ്ട്. തനിയേ.. വളരെ പതുക്കെ..

ആദ്യമായി സാരിയുടുത്തത് ഇന്നലെയുറങ്ങിയ കോട്ടേജില്‍ വച്ചാണ്.. ഒരാള്‍ക്ക്‌ വേണ്ടി സ്വയം മാറി.. വര്‍ഷങ്ങളുടെ കനംകൊണ്ട ശീലങ്ങള്‍ മാറ്റി.. ആത്മഹത്യ ചെയ്തു വീണ്ടും ജീവിച്ചു.. എന്തിനു വേണ്ടിയെന്നറിയില്ല. കാരണങ്ങള്‍ മുന്നില്‍ തെളിയുന്നതിന് മുന്നേ അവളെ ചേര്‍ത്തുനിര്‍ത്തി ഒരുമിച്ചു സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. ഇതേ പാറക്കെട്ടുകള്‍ക്കിടയില്‍.. നനഞ്ഞ പാദങ്ങളില്‍.. വിയര്‍പ്പുതുള്ളികള്‍ താഴോട്ടോടിയിറങ്ങിയ കഴുത്തില്‍.. കണ്മഷി പടര്‍ന്ന കണ്ണുകളില്‍.. തലേ ദിവസം പ്രണയം പകര്‍ന്ന ചുവന്ന കുങ്കുമത്തരികളില്‍.. ഓരോന്നിലും..ഓരോ തവണയും സ്വപ്‌നങ്ങള്‍!

കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അവളില്ല.. പകരം സ്വപ്നങ്ങളുടെ ഒരു കൂമ്പാരമാണ് കാണുക. ദേഹത്തെ മുറിവുകളല്ല.. പിന്നിലുള്ള ആളുടെ ചിരിയാണ് കാണുക. ചിരികള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ അവളെപ്പോഴോ മാഞ്ഞു. പിന്നീട് നീലസാരിയില്‍ വീണ ചുവപ്പ് പൊട്ടുകളില്‍ തന്നെ കുഴിച്ചുമൂടി.. എത്രയോ നാളുകളിലേക്ക്!

” i dont think this will work out dear.. lets separate our ways..our dreams”

ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടും.. ഒരു നിമിഷം ഒന്നും മനസിലാവാതെ നില്‍ക്കേണ്ടി വന്നു. അതേ വാക്കുകള്‍ ഇന്നും മനസിന്റെ ഒരു കോണില്‍ വിറകൊണ്ട് കിടപ്പുണ്ട്. തിരിഞ്ഞോടി മുറിയുടെ കോണില്‍ മുഖമമര്‍ത്തി കരഞ്ഞില്ല. അടുത്ത നിമിഷം കണ്ണാടിക്കു മുന്നിലാണ് അന്വേഷിച്ചത്.. ഞാനെവിടെ!!!

നീലസാരിയില്‍.. ഇരുട്ടുനിറഞ്ഞ ആ മുറിയില്‍.. ഉടഞ്ഞ മെത്തയില്‍.. 
എവിടെയുമില്ല.

അന്നുമുതല്‍ തുടങ്ങിയ ഒരു യാത്രയാണിത്. നഷ്ടപ്പെട്ട തന്നെ തേടിയുള്ള യാത്ര. തിരിച്ചുപോക്കല്ല.. തിരുത്തലാണ് ലക്ഷ്യം. അങ്ങനെയൊരിക്കല്‍, ഇതേ സ്ഥലത്ത്.. കാട്ടുമരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും നടുവില്‍, പ്രഭാതകിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഈ നേരത്ത്.. ഒരു നിമിഷം. സ്വയം മറന്നു മറ്റൊരാളിലേക്ക് ഓടിയൊളിച്ച ആദ്യനിമിഷം. പലപ്പോഴും ആളുകലെയല്ല.. ഒപ്പമുള്ള നിമിഷങ്ങളെയും..സ്ഥലങ്ങളെയുമാണ് നമ്മള്‍ പ്രണയിക്കുക. അവിടെനിന്നും തിരികെപ്പോകുമ്പോള്‍ ഉടുത്ത വസ്ത്രങ്ങള്‍ക്കൊപ്പം.. കണ്ണാടിയില്‍ ഒട്ടിച്ചുവച്ച പൊട്ടുകള്‍ക്കൊപ്പം.. നമ്മെക്കൂടി തിരികെ കൊണ്ടുവരാന്‍ മറക്കും.

അവള്‍ അവിടിരുന്നു പ്രഭാതത്തെ കണ്ടു.. ചുറ്റിനുമുള്ള പ്രകൃതിയെ കണ്ടു. കണ്ണാടിയില്‍ മറഞ്ഞ തന്നെ.. മുന്നിലൂടെ ഒഴുകിയകലുന്ന പൊയ്കയില്‍ കണ്ടു. തിരുത്തി,തിരികെയെത്തി.Image
നീലസാരിയില്‍ ഇന്നവള്‍ക്ക് ജീവസ്സുണ്ട്. കണ്ണുകളില്‍ ജീവനുണ്ട്. സിന്ദൂരമോ താലിയോ അല്ല.. കണ്മുന്നില്‍ ജീവിതമുണ്ട്.

Advertisements

49 Comments on “നീലസാരിയും കണ്മഷിയും സിന്ദൂരവും

  1. Neelasariyum kanmashiyum vayichu….assalayitundu…..neelasariyil kanmunillulla jeevithathinte thiricharivu…..kollam……

  2. ” i dont think this will work out dear.. lets separate our ways..our dreams”

    ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടും.. ഒരു നിമിഷം ഒന്നും മനസിലാവാതെ നില്‍ക്കേണ്ടി വന്നു.

    Super! Everything’s there in that sentence. No further explanation needed to put across the situation.

  3. looking forward to see u in more films. because u r a great actress with lots of talent but hope some of our great directors will bring good movies to u

  4. Madhavikutty was one of a kind writer who personified true genius of woman that which was frowned upon by the then so convoluted social system. While reading you, I feel you can well be classified under that very category adorned by likes of Madhavikutty.

    • Wow! Made my day:) i hvnt got tht lady’s guts..creativity n language:) i wish i cud deliver like her someday. Thanks again fr the kind words:)) regards.

      • കവിത ചേച്ചിടെ തൂലികയിൽ നിന്നുമാവട്ടെ മറ്റൊരു നീർമാതളം പൂക്കുന്നത് 🙂

  5. പലപ്പോഴും ആളുകലെയല്ല.. ഒപ്പമുള്ള നിമിഷങ്ങളെയും..സ്ഥലങ്ങളെയുമാണ് നമ്മള്‍ പ്രണയിക്കുക.

    Can totally relate to that! How true 🙂

  6. HI Kavitha chechi,…

    ആദ്യം വായിച്ചു തുടങ്ങിയപ്പോൾ വായിക്കാൻ അല്പം താമസിച്ചു പോയി എന്നു തോന്നി .. പക്ഷെ പഴകുന്തോറും രുചിയും കൂടും എന്നു മനസിലായി… ഇനിയും പ്രതിഷിക്കുന്നു… എല്ലാ വിധ ആശംസകളും …

  7. Good One, Kavitha!! Didn’t knew that you were multi-talented!! Awesome write-up!! I am following you on Insta, FB.. Will check this space too from now on!! Keep Writing..!!

  8. Good effort Kavitha…..you are good with words too….looking forward to more such works from you 🙂

  9. ഇത് എനിക്ക് വളരെ ഇഷ്ടമായി!!! മനോഹരം ,ചേച്ചി ഒരു സിനിമ എടുക്കേണ്ട സമയമായി!!!!

  10. ” i dont think this will work out dear.. lets separate our ways..our dreams”

    ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടും.. ഒരു നിമിഷം ഒന്നും മനസിലാവാതെ നില്‍ക്കേണ്ടി വന്നു. അതേ വാക്കുകള്‍ ഇന്നും മനസിന്റെ ഒരു കോണില്‍ വിറകൊണ്ട് കിടപ്പുണ്ട്. തിരിഞ്ഞോടി മുറിയുടെ കോണില്‍ മുഖമമര്‍ത്തി കരഞ്ഞില്ല. അടുത്ത നിമിഷം കണ്ണാടിക്കു മുന്നിലാണ് അന്വേഷിച്ചത്.. ഞാനെവിടെ!!!

    Jus loved these lines so so much..Beautifully written Kavitha..!!!

  11. “She is an angelic beauty!”, they said.
    “I’m not so sure sure about it though. If that is what I’m, and being known as a beautiful soul ain’t an interesting query from your side”, She replied.

    Rahul

  12. അക്ഷരങ്ങളുടെ കണ്ണാടിയിൽ മറഞ്ഞു നിന്ന ആ കാഴ്ചകൾ മനസ്സിലേക്ക് എത്തിച്ചതിനും ഈ തിരിച്ചുവരവിനും നന്ദി..

  13. ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടും.. ഒരു നിമിഷം ഒന്നും മനസിലാവാതെ നില്‍ക്കേണ്ടി വന്നു…..
    ആ നിമിഷത്തിലേക്കു അറിയാതെ എത്തി…… അനുഭവിച്ചു അറിയുന്ന ഫീൽ തരാൻ ഈ എഴുത്തിനു കഴിഞ്ഞു….. അഭിനന്ദനങ്ങൾ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: