കുറിപ്പുകൾ- ഒൻപത്

നീളൻ വിരലുകൾ നൂറുനൂറു വർഷങ്ങൾ പഴയമയുള്ള കൂറ്റൻ വാതിലിൽ തടവിമാറവേ, നിശബ്ദത ഭേദിച്ച് പ്രാവുകളുടെ ഒരു കൂട്ടം ചിറകടിച്ചുകൊണ്ടു കടന്നുപോയി. പഴയ കോട്ടയുടെ ഭീമമായ നടുമുറ്റത്ത് നിന്നു നോക്കിയാൽ ചുറ്റിനും ഒരേപോലെയുള്ള നിരവധി മുറികൾ. എല്ലായിടത്തും ചുവർചിത്രങ്ങൾ. പന്ത്രണ്ട് റാണിമാരെ പാർപ്പിച്ചിരുന്ന അകത്തളങ്ങൾ. വിശേഷദിവസങ്ങളിൽ അവർ കണ്ടുമുട്ടിയിരുന്ന കല്ലുകൊണ്ടുള്ള മണ്ഡപം. എറ്റവും മുകളിലായി മഹാരാജാവിന്റെ കിടപ്പറ. അവിടെനിന്നും താഴെയുള്ള മുറികളിലേയ്ക്കു ഇറങ്ങിവരാനുള്ള പ്രത്യേക പടവുകൾ. പരിചാരകരായി ഇടനാഴികളിൽ നിൽക്കുന്ന ഭിന്നലിംഗക്കാർ , അരക്ഷിതമായ ഒരു വലിയ രാജമനസ്സിന്റെ നീണ്ട ഉദാഹരണം.

കാമാത്തിപ്പുരയുടെ സമ്മ്റുദ്ധമായ മറ്റൊരു പതിപ്പ്. 

കോട്ടവളപ്പിനപ്പുറം ഗ്രാമപ്രദേശങ്ങളിൽ അനേകം ചെറിയ ക്ഷേത്രങ്ങൾ ഈ റാണിമാർ പണികഴിപ്പിച്ചിരുന്നത്രേ.. സ്വന്തം മുറികളിൾ നിന്നും പല്ലക്കിലേറി സ്വതന്ത്രമായ വഴിയോരങ്ങളിലൂടെ കുറച്ചുസമയം യാത്ര ചെയ്യാൻ വേണ്ടി മാത്രം ഭക്തിയെ കൂട്ടുപിടിച്ചവർ.

വർണ്ണങ്ങൾ വിതറിയ പുതുവസ്ത്രങ്ങൾ അവരെ അണിയിപ്പിക്കുംനേരം നിർവ്വികാരതയൊടെ കൂട്ടിമുട്ടിയ പരിചാരകരുടെ നോട്ടങ്ങളിൽ, ശൂന്യത, ഇരുട്ട് പിന്നെ എറ്റവും മുകളിലുള്ള മുറിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറങ്ങിയെത്താവുന്ന ആർത്തിപൂണ്ട ശരീരത്തിന്റെ വിക്രിയകൾ.

തലയ്ക്കു മുകളിലൂടെ കോട്ടയെ വലംചുറ്റി ആഘോഷപൂർവ്വം പറന്നുനടക്കുന്ന പ്റാവിൻ കൂട്ടം മണ്മറഞ്ഞ ആരൊക്കെയോ ആണെന്നു തോന്നി.

Palace-of-Man-Singh-in-Amber-Palace-complex.jpg-nggid043018-ngg0dyn-720x560x100-00f0w010c010r110f110r010t010

Advertisements

5 Comments on “കുറിപ്പുകൾ- ഒൻപത്

  1. തലയ്ക്കു മുകളിലൂടെ കോട്ടയെ വലംചുറ്റി ആഘോഷപൂർവ്വം പറന്നുനടക്കുന്ന പ്റാവിൻ കൂട്ടം മണ്മറഞ്ഞ ആരൊക്കെയോ ആണെന്നു തോന്നി…നല്ല വരികൾ….ചിതകളിൽ നിന്നും ചിറകടിച്ചുയരുന്ന പ്രാവിൻ കൂട്ടങ്ങൾ..സ്വപ്നങ്ങളിലേക്ക്…..കിടങ്ങുകളില്ലാത്ത കോട്ടവളപ്പിനപ്പുറതെക്ക്….

  2. ഒരുപാടു ഇഷ്ടമായി നിങ്ങളുടെ എഴുത്തിന്റെ ശൈലി …..:)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: