Posted on December 7, 2018 by Kavitha Nair
സമയം എത്രയായി എന്നറിയില്ല . വീട്ടിൽ ഉപയോഗിക്കുന്ന ചെരിപ്പാണിട്ടിരിക്കുന്നത് . തേഞ്ഞുതീരാറായത് . സൽവാർ കമ്മീസും പഴയതു തന്നെ . അതിൽ മഞ്ഞളും മുളകുമൊക്കെ പലവിധം ഡിസൈനുകളിൽ കറയായി കിടക്കുന്നുണ്ട് . വർഷങ്ങൾക്കുമുന്നെ , നാട്ടിലൊരു കടയിൽ നിന്നും വാങ്ങിയതാണ് . എത്ര വിയർത്താലും ചൂടുണ്ടെങ്കിലും അതിടുമ്പോൾ ഒരാശ്വാസം കിട്ടും . ചിലയുടുപ്പുകൾ മനോരോഗവിദഗ്ധരേപ്പോലെയാണ് . ക്ഷമയോടെ കാലാകാലം നമ്മളോട് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കും . ചികിത്സ മരുന്നല്ല . വർഷങ്ങളായുള്ള സാമീപ്യമാണ് . നല്ല ചൂടുള്ളപ്പോൾ ഇത്തിരി തണുപ്പും നല്ല തണുപ്പുള്ളപ്പോൾ ഇത്തിരി ചൂടും . അലമാരയിൽ പലപ്പോഴായി വാങ്ങിയ ബ്രാന്റഡ് വസ്ത്രങ്ങളിൽ ഒന്നിനും തരാൻ പറ്റാത്തത് ഇതൊക്കെയാണ് . ഗേറ്റ് കടന്ന് ധൃതിയിൽ നടന്നുവന്നപ്പോൾ.. ഡിസംബറാണ് , തണുത്ത കാറ്റുണ്ട് , ഒന്നുമോർത്തില്ല . എന്തിന് പുറത്തേക്കു വന്നു ? ബാൽക്കണിയിലോ താഴെ ഗാർഡനിലോ… Read More
Posted on December 5, 2018 by Kavitha Nair
She felt like an old cave Existed from the beginning But never seen or visited Flooded drained and bloodstained Clothed in a heap of seaweed Crowned with an insane amount of greed She looks forward for tired footsteps And wait for cuckoo’s lamenting anthems Clouds are turning silent Just like her crumbled mind Here comes the refugee Here she enters the same elegy
Posted on September 24, 2018 by Kavitha Nair
Dark ancient brown tiles They did great as first few pages I wrote broken letters, they let me I screamed in ambiguity, they let me Here I am, looking for a new page I see polished walls and glossy floors They lack grains and greys They never bleed, they never plead Brown tiles were you,I suppose Soaked into mere greasy mud Blood is again mixing with ink However this time, wild berries stayed away
Posted on September 10, 2018 by Kavitha Nair
Is it a letter everyday? Or a letter for each heartache? Sad ! I have not tried both I would have had boxes and boxes of letters .. Enough to bury a monstrous war, Enough to sink all the the beauty and pride ! Enough to burn us into scattered berry blue showers
Posted on September 1, 2018 by Kavitha Nair
“Talk in silence” “I did that a lot” She waited between the stars.. Then befriended frivolous poetry Distance clouding her words, Dreams poisoning her thoughts “Tonight you failed “ “You no longer belong to the stars” She looked at silence and words One cut her throat before other choke her to death “She could have stayed in Waiting “ “Oh I think Waiting was more beautiful than Her “
Posted on August 28, 2018 by Kavitha Nair
“Love, how many squabbles How many fluttering pages And how many mountains of grey We still need to cross ..? ” He stands unarmed Stays in the maze This sight every time.. It burns my soul every time He stares at nothingness Like there is a trade happening Pain and pity heart full Dreams and daisies handful
Posted on July 16, 2018 by Kavitha Nair
നിങ്ങളെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്തെന്നോ .. എന്ത് .. കണ്ണുകൾക്ക് ചന്ദ്രനിലെ ഗർത്തങ്ങളുടെ ആഴം.. മുടികൾ എപ്പോഴും ഏതോ പാട്ടിനൊപ്പം ആടുന്നപോലെ .. ചിരിക്കുമ്പോൾ ഒട്ടിയവയറും വരണ്ടചുണ്ടുകളും തമ്മിൽ സ്വകാര്യം പറയുമായിരിക്കും . എനിക്ക് തോന്നി നിങ്ങൾക്ക് എന്തോ മാരകമായ അസുഖമാണ് , ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ നിന്നും പോന്നതാണെന്ന് . എന്നിട്ട് .. കുറേ നാളുകൾ കഴിഞ്ഞു നാട്ടിലെത്തി ഏതെങ്കിലും പഴയ പത്രത്തുണ്ടിൽ ചരമകോളത്തിൽ കണ്ടേക്കും എന്നുവരെ തോന്നി. പിന്നെ ..? പിന്നെ.. നമ്മൾ മിണ്ടിയില്ലേ. എന്താരുന്നു കാരണം .. ആഹ് ! പുസ്തകവും പെൻസിലുമൊക്കെ എടുക്കാൻ ഞാൻ എണീറ്റു. ഉറങ്ങിയപോലെ തോന്നിയതുകൊണ്ട് ഉണർത്തണ്ടാന്നുകരുതി ഞാൻ അടുത്ത് സെർവ് ചെയ്തുകൊണ്ടിരുന്ന കാബിൻ ക്രൂ പെൺകുട്ടിയെ വിളിച്ചു . എന്റെ ഹാൻഡ്ബാഗ് കൈമാറിക്കഴിഞ്ഞ് അവളുടനെ നിങ്ങളെ സ്വാതന്ത്ര്യപൂർവ്വം തട്ടി. ഐറീൻ.. ഓർമ്മയില്ല. വളരെ അടുത്ത സുഹൃത്താണെന്ന് തോന്നി. ജോലിയുള്ളതുകൊണ്ട് അവൾ… Read More
Posted on September 28, 2016 by Kavitha Nair
പലതിനും മീതെയുള്ള പലകൂട്ടം പ്രിയങ്ങളിൽ ഒന്നാണ് പാതിരാത്തണുപ്പ് . എന്റെ ശരീരത്തിൽ തുളച്ചുകയറുന്നത് തണുപ്പോ അതോ ചുറ്റിനുമുള്ള ഇരുട്ടും നിലാവുമോ , എന്തായാലും പുലർച്ചെയെഴുന്നേൽക്കുമ്പോൾ തൊലിപ്പുറത്ത് പടർന്നുകിടക്കുന്ന രക്തത്തുടിപ്പുണ്ടാവും , ഉള്ളിൽ അവ്യക്തമായ ചിന്തകളും . നല്ല മഴപെയ്ത ഒരു സന്ധ്യയ്ക്ക് ആദ്യമായി ഒരാളെ പരിചയപ്പെട്ടു . ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ , നിറയെ നിശബ്ദതയിൽ. നോട്ടങ്ങളിൽ നെഞ്ചിലെ നോവുമാത്രമേ കാണാൻ പറ്റിയുള്ളൂ . ചിരിയിൽ അന്നുവരെയുള്ള ഒറ്റപ്പെടലും. കൂടെയുള്ളത് മറുപാതിയെന്ന് തിരിച്ചറിയാൻ അധികനേരമെടുത്തില്ല . കഥകൾ പറഞ്ഞത് ചുറ്റിനും പെയ്തിറങ്ങിയ മഴത്തുള്ളികളാവും . കുറേനേരം കഴിഞ്ഞ് , തണുപ്പു വന്നു. ഇടതുകയ്യിലെ മോതിരവിരലിൽ തൊട്ടതും ഞാനോർത്തത് പമ്പാനദിയിൽ മുങ്ങിയതാണ് . പന്ത്രണ്ട് വയസ്സുകാരി മലകയറുന്നതിനു മുന്നേ അച്ഛനൊപ്പം പമ്പയിലിറങ്ങി രാത്രി.. “മോളു പേടിക്കണ്ടാട്ടോ .. മൂക്കുപൊത്തിപ്പിടിച്ചോ , കണ്ണടച്ച് ദാ .. ഇങ്ങനെ ഒറ്റമുങ്ങൽ ..” അച്ഛൻ… Read More
Posted on August 20, 2016 by Kavitha Nair
ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞതുപോലെ എന്റെ എറ്റവും നല്ല കഥയിൽ നീയുണ്ടാവും , കൂടുതൽ ചതിയും കുറച്ചുമാത്രം സ്നേഹവുമായി . അവിടെ ഇത്രനാളും നീയെന്നോട് പറഞ്ഞ നുണക്കഥകൾ ഒരോന്നായി മരച്ചില്ലകളിൽ തൂങ്ങിക്കിടപ്പുണ്ടാകും . ആദ്യമൊക്കെ ഞാൻ വിശ്വസിക്കാതെ മറന്നവ.. പിന്നീട് കള്ളച്ചിരികളുടെ കോടമഞ്ഞിൽ നിന്നും പുറത്തിറങ്ങി ഞാൻ തന്നെ തിരിച്ചറിഞ്ഞവ .. പ്രായം കൂടുമ്പോഴാണ് ചിലർക്കു വ്യക്തമായി കാഴ്ച്ചകിട്ടുന്നത് . ഇന്നു പഴയ അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ പ്രണയത്തിന്റെ പീളക്കെട്ടില്ല . ഒരോ തവണയും ഓടിയടുത്തപ്പോൾ കൂടെക്കൊണ്ടുവന്ന വിശ്വാസത്തിന്റെ ഭാരവുമില്ല . ഇന്നു ഞാൻ മധ്യവയസ്കയാണു . ഉണർന്നിരുന്ന രാത്രികളെ ശപിക്കാതെ , അവയിലെനിക്കു പകുത്തുകിട്ടിയ നൂറായിരം നിശ്വാസങ്ങളെ ഓർത്തുചിരിയ്ക്കുന്ന , വികലയും വിചിത്രയുമായ മധ്യവയസ്ക !
Posted on June 9, 2015 by Kavitha Nair
മഴ തോരാത്ത രാത്രിയില്‍ അമ്മയെ സ്വപ്നം കണ്ട് അരണ്ട വെളിച്ചത്തിലൊളിച്ചിരുന്ന പാതിരാത്തണുപ്പിലേയ്ക്കും, ആ പഴകിയ വീടിന്റെ തുരുമ്പുപിടിച്ച ജനാലയില്‍നിന്നും സദാ പുറത്തുവന്നുകൊണ്ടിരിക്കുന്ന, അധികമാര്‍ക്കും കുറേനേരം സഹിക്കാനാവാത്ത പ്രത്യേകഗന്ധത്തിലേയ്ക്കും അയാള്‍ കണ്ണു തുറന്നു. വളരെവേഗം വന്ന കാറ്റില്‍ ഒരു കൈക്കുമ്പിള്‍ വെള്ളം അയാളുടെ മുഖത്തും കഴുത്തിലുമായി കുടഞ്ഞുവീഴ്ത്തിയിട്ട് മഴ അടുത്ത ജനാല വഴി വേറെയെങ്ങോ പോയി. തലയണയുടെ കീഴില്‍ നിന്നും സിഗരറ്റും ലൈറ്ററും തപ്പിയെടുത്ത് എഴുന്നേറ്റു. നശിച്ച മഴ ! കര്‍ക്കിടകം.. മഴയൊന്നു പതുങ്ങിയപ്പോള്‍ താഴെനിന്ന് തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്ക് ഉറക്കവുമില്ലേ !! പിറുപിറുത്തുകൊണ്ട് അയാള്‍ അടുക്കള ഭാഗത്തേക്ക് നീങ്ങി. ഉറങ്ങുന്നതിനു മുന്നേ കുടിച്ചിട്ട് ബാക്കി വന്ന കട്ടന്‍കാപ്പി ഗ്യാസ്സടുപ്പിനു മുകളില്‍ വച്ചു ചൂടാക്കി. അയാള്‍ ആ പഴയ വീടിന്റെ മുകളിലത്തെ നിലയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. അതിനിടയില്‍ താഴെ രണ്ടു വീട്ടുകാര്‍ വന്നു പോയി. അടുത്തുള്ള പഞ്ചനക്ഷത്ര… Read More