Muffled / Poem

“Talk in silence” “I did that a lot” She waited between the stars.. Then befriended frivolous poetry Distance clouding her words, Dreams poisoning her thoughts “Tonight you failed “ “You no longer belong to the stars” She looked at silence and words One cut her throat before other choke her to death “She could have stayed in Waiting “ “Oh I think Waiting was more beautiful than Her “

Poem/English/My Man

His voice entered like a sword into me He looked cold and poised Yet had lost all the charm and the glory He was there, standing like old times.. Grown hair, grey streaks and engorged body.. Reminded nothing of the man I knew But I cudnt stop searching.. He was coming closer I could see that small scar on his eyebrows.. From one of the ramblings we did.. I saw the tiny mole under the lower lip.. Where my fingers used to roll around.. There he is ! The man. The lover…. Read More

എത്രയും പ്രിയപ്പെട്ട ഉണ്ണിയേട്ടന്..

എത്രയും പ്രിയപ്പെട്ട ഉണ്ണിയേട്ടന്, ഇന്നലെ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു. ഈയിടെയായി ലേശം കൂടെ ഉറങ്ങാറില്ല. ഉറക്കം നടിച്ചു കിടക്കും. കാലത്ത് നാലോ അഞ്ചോ മണിയാവുമ്പോള്‍ ഒന്ന് കണ്ണടയ്ക്കും. ക്ഷീണം കൊണ്ട്. ഉടനെതന്നെ മുറ തെറ്റിക്കാതെ കയറി വരും സ്വപ്നങ്ങള്‍. ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം ഉണ്ണിയേട്ടന്‍ തന്നെ. ഇടയ്ക്ക് അമ്മയെയും മൂത്ത അമ്മാവനെയും ഒക്കെ കണ്ടിട്ടുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ അവര്‍ രണ്ടുപേരും ഉണ്ണിയേട്ടനും മാത്രേ എനിക്കുള്ളൂ. അമ്മ വളര്‍ത്തി, അമ്മാവന്‍ വിവാഹം ചെയ്തയച്ചു. കടമകള്‍ തീര്‍ത്ത്, അവര്‍ പോയി. നമ്മുടെ കല്യാണം ഓര്‍ക്കുന്നുണ്ടോ.. അന്ന് ഞാനുടുത്തിരുന്ന മുണ്ടും നേര്യതും ചുവന്ന ജാക്കറ്റും ഇന്നും എന്‍റെ അലമാരയിലുണ്ട്. ചെറുതായി കരിമ്പനടിച്ചിട്ടുണ്ട് എങ്കിലും ഞാന്‍ ഇടയ്ക്ക് അതെടുത്തുടുക്കും. വിവാഹത്തിന് രണ്ടുദിവസം മുന്‍പ് അമ്മാവന്‍ എന്നെയും അമ്മയെയും കൊണ്ടുപോയി തട്ടാന്‍റെ വീട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണങ്ങള്‍.. വെള്ളക്കല്ലില്‍ പണിത ചുട്ടിയും… Read More

പ്രണയം

മുപ്പതാണ്ടുകള്‍ക്കുമുന്‍പ്.. മഞ്ഞും മണ്ണും മാനവും ഏറെ തെളിഞ്ഞുകാണുന്ന ഒരു നാട്ടില്‍. ഒരു ദിവസം വൈകുന്നേരം. കണക്കുപുസ്തകത്തില്‍ കുത്തിക്കുറിച്ചുകൊണ്ട് സലിം. പലചരക്കുകടയില്‍ കുറച്ചുപേര്‍ അതുമിതും പറഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. സലിമിന്‍റെ ശ്രദ്ധ അങ്ങുദൂരെ റോഡിന്‍റെ വളവിലാണ്. വാച്ചിലെ വിറയ്ക്കുന്ന സൂചികളും കണ്ണുകളിലെ തിടുക്കവും ഇടയ്ക്കിടെ കൂട്ടിമുട്ടുന്നുണ്ട്.പത്തുമിനിട്ട് കഴിഞ്ഞ് കാഹളം മുഴക്കിക്കൊണ്ട് ഒരു ബസു പ്രത്യക്ഷപ്പെട്ടു. അയാള്‍ ധൃതിയില്‍ എഴുന്നേറ്റു പുറത്തിറങ്ങി. ഇമചിമ്മാതെ ഒറ്റനോട്ടത്തില്‍ അയാള്‍ മനസിലാക്കി.. അവളില്ല. പകരം തന്നെ നിസംഗതയോടെ നോക്കിയ ഒന്നുരണ്ടു മുഖങ്ങള്‍ അയാളെ തെല്ലൊന്നു പരിഭ്രമിപ്പിച്ചു. ”മുരളി.. നീയൊന്നു കടയിലിരിക്ക്.. ഞാനിപ്പോ വരാം” അയാള്‍ റോഡുമുറിച്ചുനടന്നു. അവള്‍ എല്ലാദിവസവും പോകുന്ന വഴിയേ.. കോടമഞ്ഞില്‍ മറഞ്ഞും തെളിഞ്ഞും അയാള്‍ വേഗത്തില്‍ നടന്നു. വാപ്പ ആശുപത്രിയില്‍ കിടന്ന ഒരാഴ്ച അയാള്‍ ഈ വഴി വന്നതേയില്ല. പോസ്റ്റ്‌ ഓഫീസും കുരിശുപള്ളിയും കഴിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ.. കുത്തനെയുള്ള കയറ്റം. ഇരുവശത്തും കാട്ടുപൂക്കള്‍ തണുത്തു വിറങ്ങലിച്ചുനിന്നു…. Read More